Thursday, May 2, 2024
spot_img

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രസർക്കാർ; മദ്രാസ് ഐഐടി മുന്നിൽ; പട്ടികയിൽ കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

ദില്ലി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം. റാങ്കിംഗ് പട്ടികയില്‍ മദ്രാസ് ഐഐടിയാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് ബംഗളൂരു ഐഐഎസ്സിയും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്.

മികച്ച പത്ത് എന്‍ജിനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്‍ഐടികളും ഇടം പിടിച്ചു.

ദില്ലി മിറാന്‍ഡ ഹൗസ് ആണ് മികച്ച കോളേജ്. ദില്ലിയിലെ തന്നെ ലേഡി ശ്രീറാം കോളേജ് രണ്ടാമതും ചെന്നൈ ലയോള കോളേജ് മൂന്നാമതും എത്തി.

അതേസമയം ദില്ലി എയിംസ് ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജ്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മൂന്നാം റാങ്കും നേടി.

ഐഐഎം അഹമ്മദാബാദിനെ മികച്ച മാനേജ്മെന്റ് കോളജ് ആയി തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നില്‍. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും പട്ടികയില്‍ ഇടം പിടിച്ചില്ല.

Related Articles

Latest Articles