Tuesday, November 24, 2026

തമിഴ്നാട്ടിൽ സ്‌കൂള്‍ തുറന്നു; പിന്നാലെ 20 വിദ്യാര്‍ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നതിന് പിന്നാലെ സ്‌കൂളിലെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ മൂന്നിനാണ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ കോവിഡ് സ്ഥിരീകരിച്ചത്. 120 കുട്ടികളെയാണ് പരിശോധിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ അറിയിച്ചു.

എന്നാൽ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സെപ്റ്റംബര്‍ ഒന്നിനാണ് തുറന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ സാധാരണ ക്ലാസുകള്‍ ആരംഭിക്കണമെന്ന് വിദ്യാര്‍ഥികള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് സർക്കാർ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Related Articles

Latest Articles