യുഡിഎഫിന് ജോസ്‌മോനോട് വലിയ മമത കടുത്ത അതൃപ്‌തിയിൽ ജോസഫ് വിഭാഗം

കോട്ടയം: ജോസ് വിഭാഗത്തെ പിന്തുണച്ചുകൊണ്ടുള്ള കെപിസിസിയുടെ റിപ്പോർട്ടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു ജോസഫ് ഗ്രൂപ്പ്. ജോസ് പക്ഷം മുന്നണിക്ക് പുറത്ത് പോയത് ദോഷം ചെയ്തെന്നും ജോസഫ് ഗ്രൂപ്പിന് വേണ്ടത്ര വോട്ട് സ്വരൂപിക്കാൻ കഴിഞ്ഞില്ലെന്നുമാണ് കണ്ടെത്തൽ. യുഡിഎഫിനൊപ്പം നിന്ന പാർട്ടിയെ ഒറ്റപ്പെടുത്താനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ നീക്കമാണ് റിപ്പോർട്ടിന് പിന്നിലെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വിലയിരുത്തൽ.

മധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ കൊഴിഞ്ഞുപോക്ക് പരാമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പ് പരാജയം പഠിച്ച കോൺഗ്രസ് സമിതിയുടെ കണ്ടെത്തൽ. ജോസഫ് ഗ്രൂപ്പിന് പലയിടത്തും സംഘടനാ സംവിധാനം ഇല്ലായിരുന്നുവെന്ന വിമർശനവുമാണ് പാർട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. മാണി ഗ്രൂപ്പിന്‍റെ തട്ടകങ്ങളായ പാലയും കടുത്തുരുത്തിയും നിലനിർത്താൻ കഴിഞ്ഞതും മൂവാറ്റുപ്പുഴ പിടിച്ചെടുത്തതും തങ്ങളുടെ ശക്തി കൊണ്ടാണെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വാദം.

പാർട്ടി സ്ഥാനാർഥികളുടെ തോൽവികളെല്ലാം കുറച്ച് വോട്ടുകൾക്കാണെന്നും ഗ്രൂപ്പ് നേതാക്കൾ ഓർമിപ്പിക്കുന്നു. പിന്നെ എങ്ങനെ ജോസഫ് ഗ്രൂപ്പ് വോട്ട് സ്വരൂപിച്ചില്ലെന്ന് വിമർശിക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ചോദ്യം.കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നതാണ്. ഹൈക്കമാൻഡ് പ്രതിനിധികളോടും കോൺഗ്രസിലെ അനൈക്യം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി എടുക്കാത്ത കോൺഗ്രസ് നേതൃത്വമാണ് ഇപ്പോൾ ഘടകകക്ഷികളെ കുറ്റപ്പെടുത്തുന്നതെന്നും ജോസഫ് ഗ്രൂപ്പിന്‍റെ വിമർശനം.

ഏതായാലും പരാജയം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട് യുഡിഎഫിൽ പുതിയ തർക്കത്തിനാണ് വഴിവയ്ക്കുന്നത്. ജോസ് ആണോ ജോസഫാണോ വലിയതെന്ന തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ തർക്കമാണ് ഇപ്പോൾ പുതിയ തലത്തിൽ എത്തിയിരിക്കുന്നത്. ആ തർക്കത്തിൽ ഒരുപക്ഷം ചേരുകയാണ് കോൺഗ്രസെന്ന ആക്ഷേപമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

9 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

9 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

10 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

10 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

10 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

11 hours ago