Sunday, April 28, 2024
spot_img

ചർച്ച പരാജയം, സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക്

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം നടക്കും. കോവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം നടത്തുന്നത്. കോവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേയ്ക്കും വികേന്ദ്രീകരിച്ച് പഠിക്കാൻ അവസരമൊരുക്കുക, റിസ്‌ക് അലവൻലസും വർദ്ധിപ്പിച്ച വേതനവും ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

എന്നാൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടർമാർ നടത്തിയ ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരുമായാണ് ഇന്നലെ ചർച്ച നടത്തിയത്. ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ എല്ലാം ഉന്നതതലത്തിലേക്ക് അറിയിക്കാമെന്ന് ഡി.എം.ഇ ഉറപ്പു നൽകിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും പരിഹാരമാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ സംഘടന തീരുമാനിച്ചത്. സൂചനാ പണിമുടക്കിന് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles