Monday, December 22, 2025

കാബൂൾ കശ്മീർ കേരളം ഇതാണ് താലിബാന്റെ ലക്ഷ്യം | KERALA CPM

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിക്കുന്നത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ. താലിബാൻ കാബൂൾ കീഴടക്കി കഴിഞ്ഞാൽ ഇന്ത്യയുടെ താല്പര്യങ്ങളും ഹനിക്കപെടും.കാശ്മീരിലും കേരളത്തിലുമുള്ള താലിബാൻ അനുകൂലികളെ ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നീക്കങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാക്കിസ്ഥാനിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ അംജദ് അയൂബ് മിർസയാണ്.

കേരളത്തിൽ താലിബാൻ വൽക്കരണം വര്ഷങ്ങളായി നടന്നു വരികയാണെന്ന് അദ്ദേഹം വാർത്ത ഏജൻസിയായ ഐ.എ.എൻ.എസിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ലേഖനം സ്റ്റേറ്റ്സ്മാൻ ദിനപത്രം പ്രസിദ്ധീകരിച്ചു. അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാന്റെ പ്രധാനലക്ഷ്യം കശ്മീരും കേരളവുമാണെന്ന് പാക്കധിനിവേശ കശ്മീരിലെ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അംജദ് അയൂബ് മിര്‍സ.

Related Articles

Latest Articles