കൊല്ലം: കൊട്ടാരക്കരയിലെ അംഗനവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. പാചകം ചെയ്യാൻ പാടില്ലാത്ത അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്നാണ് പരാതി. അംഗൺവാടി ഹെൽപ്പറാണ് പരാതി നൽകിയത്. സംഭവത്തിൽ സൂപ്പർവൈസറോട് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ സൂപ്പര്‍വൈസർ വര്‍ക്കര്‍മാർക്കും ഹെൽപ്പര്‍മാര്‍ക്കും വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ മോശം അരി ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 28 നാണ് അവസാനമായി കല്ലുവാതുക്കലെ അംഗൺവാടിയിൽ അരിയെത്തിച്ചത്. എന്നാൽ മോശം അരിയാണ് കിട്ടിയത്. ഉടൻ തന്നെ വിവരം സൂപ്പര്‍വൈസറെ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അംഗൺവാടിയിലെ ഹെൽപ്പര്‍ സജ്ന പറയുന്നു.
പലപ്പോഴും സ്വന്തം നിലയിൽ അരി എത്തിച്ചു ഭക്ഷണം പാകം ചെയ്തു നൽകിയിട്ടുണ്ടെന്നും അംഗൺവാടിയിൽ പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേ സമയം മോശം അരിയാണെന്ന് അറിയിച്ചിട്ടില്ലെന്നും തന്റെ കീഴിലുള്ള മറ്റ് അംഗൺവാടികളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഐസിഡിഎസ് സൂപ്പര്‍വൈസർ പ്രതികരിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…