Monday, May 20, 2024
spot_img

രഞ്ജിയില്‍ പഞ്ചാബിനെ വീഴ്ത്തി കേരളം

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ കേരളത്തിന് അവിശ്വസിനീയ ജയം.മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം കരുത്തരായ പഞ്ചാബിനെ വെട്ടി കേരളത്തിന് ജയം. 21 റണ്‍സിനാണ് കേരളം വിജയം നേടിയത്. കേരളത്തിന് ലഭിച്ചത് ആറ് പോയിന്റ്.ജയിക്കാന്‍ 146 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് ഓള്‍ഔട്ടായി. കേരളത്തിന്റെ ആദ്യ ജയത്തിന് വഴിയൊരുക്കിയ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ തകര്‍പ്പന്‍ ബൗളിംഗാണ. സിജോമോന്‍ ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. 23 റണ്‍സ് നേടിയ മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബ് നിരയിലെ ടോപ്പ് സ്‌കോറര്‍.

നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 88/5 എന്ന നിലയിലാണ് മൂന്നാം ദിനം കേരളം ബാറ്റിംഗിനിറങ്ങിയത്. ഇന്ന് 48 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ കേരളത്തിന് ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.സ്‌കോര്‍ 108-ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (27) വീണതിന് ശേഷം സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഒരുവശത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ക്ഷമയോടെ റണ്‍സ് കണ്ടെത്തിയ സല്‍മാന്‍ കേരളത്തിന്റെ ലീഡ് ഉയര്‍ത്തി.. സല്‍മാന്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ 91 റണ്‍സ് നേടി സല്‍മാന്‍ പുറത്താകാതെ നിന്നിരുന്നു. സല്‍മാനാണ് മാന്‍ ഓഫ് ദ മാച്ച്.

Related Articles

Latest Articles