Sunday, January 4, 2026

കാർഷികരംഗത്ത് മോദി സർക്കാരിന്റെ പരിഷ്കരണങ്ങൾ പുരോഗമനപരം: എറണാകുളത്ത് കർഷക മഹാ സംഗമം

കാർഷിക രംഗത്ത് നരേന്ദ്രമോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിളിച്ചോതി കർഷക മഹാ സംഗമം എറണാകുളത്ത്. കർഷക മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24 ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന മഹാ സംഗമത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ മുഖ്യാതിഥിയായിരിക്കും.കർഷക മോർച്ച അഖിലേന്ത്യ പ്രസിഡന്റ്, കേന്ദ്ര മന്ത്രി  വി.മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ , കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ശ്രി. ഷാജി.ആർ. നായർ തുടങ്ങിയവർ പങ്കെടുക്കുന്നു.

കാർഷിക രംഗത്ത് വലിയ മാറ്റം വരുത്തിയ നരേന്ദ്രമോദി സർക്കാർ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതടക്കമുള്ള നടടപടികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കർഷകരുടെ താല്പര്യം മുൻ നിർത്തിയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്എന്നാൽ ഒരു വിഭാഗം കർഷകർ പ്രതിഷേധിക്കുകയും നിയമങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു. കർഷക മഹാസംഗമത്തിൽ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന ആവശ്യമുയർന്നേക്കും.

Related Articles

Latest Articles