Saturday, June 1, 2024
spot_img

സർക്കാർ തുടരുന്ന…ഹിന്ദു ധർമ്മ വേട്ട…

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള തീര്‍ത്ഥപാദ മണ്ഡപം സര്‍ക്കാര്‍ പിടിച്ചെടുത്തു. വിദ്യാധിരാജ സഭ ട്രസ്റ്റിന്റെ കൈവശമുണ്ടായിരുന്ന 65 സെന്റ് സ്ഥലം ഏറ്റെറുക്കാനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് അവധി ദിവസമായതിനാല്‍ അത് കണക്കാക്കി ശനിയാഴ്ച രാത്രിയോടെയാണ് അധികൃതര്‍ സ്ഥലം ഏറ്റെടുക്കാനായി എത്തിയത്. സ്ഥലം ഏറ്റെടുക്കുന്നതിനായി പൂട്ട് പൊളിച്ചാണ് പോലീസ് മണ്ഡപത്തിന് അകത്ത് കയറിയത്. ഇരുട്ടിന്റെ മറവില്‍ സ്ഥലം ഏറ്റെടുക്കാനെത്തിയ പോലീസ് നടപടിക്കെതിരെ ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇവര്‍ സ്ഥലം ഏറ്റെടുക്കുന്നത് തടയുകയും സ്ഥലത്ത് പ്രതിഷേധം ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലാസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles