Friday, December 26, 2025

ക്രിസ്തുമസ് നൽകുന്നത് ‘ഭൂമിയിൽ സമാധാനം’ എന്ന ഉദാത്ത സന്ദേശം: ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള കേരളീയർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂമിയിലുള്ളവർക്ക് സമാധാനം എന്ന സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നതൈന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്തുമസ് നൽകുന്നത് ‘ഭൂമിയിൽ സമാധാനം’ എന്ന ഉദാത്ത സന്ദേശമാണ്. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്തുമസ് ആഘോഷത്തിന് സാധിക്കട്ടെ’ ഗവർണർ ആശംസിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്നിരുന്നു.

Related Articles

Latest Articles