തിരുവനന്തപുരം: ഗവർണർക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ (Kerala Governor Car) വാങ്ങാനുള്ള നിർദ്ദേശം സർക്കാർ പരിഗണനയിലെന്ന് റിപ്പോർട്ട്. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം.രണ്ട് മാസം മുൻപാണ് ധനവകുപ്പിന് രാജ്ഭവൻ അപേക്ഷ നൽകിയത്.
85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ധനവകുപ്പ് അംഗീകരിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം, ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണം. എന്നാൽ ഗവർണറുടെ വാഹനം നിലവിൽ ഒന്നര ലക്ഷം കിലോമീറ്റർ ഓടി. അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ ആരംഭിച്ചു.

