SPECIAL STORY

നിലപാടിൽ ഉറച്ച് ഗവർണ്ണർ പ്രതിപക്ഷ നേതാവിന് പരോക്ഷ മറുപടി

കേരളത്തിൽ ഇപ്പോൾ കത്തിപ്പുകയുന്ന ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഏവരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ തന്നെ നേതാവായ, മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അസന്ദിഗ്ധമായി ഒരു കാര്യം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഭാരതത്തിന്റെ രാഷ്ട്രപതിയെ അപമാനിച്ചിരിക്കുന്നു. പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. സത്യത്തിൽ ആ പ്രസ്താവനയോടെയാണ് ഏറെ നാളുകളായി സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിൽ നടന്നുവരുന്ന ശീതയുദ്ധത്തിന്റെ കാരണം പൊതു സമൂഹം അറിഞ്ഞത്. അതായത് ഗവർണ്ണർ ഇന്ത്യൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് കേരള സർവ്വകലാശാലാ VC ക്ക് നിർദ്ദേശം നൽകുന്നു. ഗവർണർ അത് രേഖാമൂലം തന്നെയാണ് VC യെ അറിയിക്കുന്നത്. VC യും രേഖാ മൂലം തന്നെ അതിനു മറുപടി നൽകുന്നുണ്ട്. തൽക്കാലം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനാവില്ല കാരണം സർക്കാരും സിൻഡിക്കേറ്റിനും താൽപ്പര്യമില്ല. സിൻഡിക്കേറ്റ് യോഗം ചേരുകപോലും ചെയ്യാതെയാണ് VC ഗവർണറുടെ ശുപാർശ നിരസിച്ചത്. ഇത് സർക്കാർ ഇടപെടലിന്റെ ഒന്നാം തരം തെളിവാണ്. ഇത് ചെന്നിത്തല വിളിച്ചു പറയുക കൂടി ചെയ്തപ്പോൾ സർക്കാർ ചെന്നുപെട്ടത് വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഒരു ശുപാർശ കേരള സംസ്ഥാന സർക്കാർ നിരസിച്ചു എന്നത് ചെറിയ കാര്യമല്ല. ഇത് എങ്ങനെ വിശദീകരിക്കും എന്ന ചിന്തയിൽ പിണറായിയും സർക്കാരും നിൽക്കുമ്പോഴാണ് രക്ഷകനായി പ്രതിപക്ഷ നേതാവ് VD സതീശൻ എത്തിയത്. നമ്മളെല്ലാവരും ഇന്നലെ കണ്ടതുപോലെ ചർച്ച VD സതീശൻ ഗവര്ണരിലേക്ക് തിരിച്ചു വിട്ടു. അദ്ദേഹം പറഞ്ഞ ഒരു ആന മണ്ടത്തരം VC യോട് ഗവർണ്ണർ ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ് എന്നതാണ്. സത്യത്തിൽ അങ്ങനൊരു നിയമം സതീശൻ എവിടുന്നാണ് വായിച്ചെടുത്തത് എന്നറിയില്ല. ഗവർണർ VC യോട് അത്തരത്തിലൊരു ശുപാർശ നൽകിയാൽ അതിൽ ഏതെങ്കിലും നിയമങ്ങളുടെ ലംഘനമുണ്ടെന്ന് പറയാനാവില്ലെന്നാണ് നിയമ വിരുദ്ധരെല്ലാം അവകാശപ്പെടുന്നത്. ഏതെങ്കിലും ഒരു നിയമ വിരുദ്ധ പ്രവർത്തനം നടത്താൻ സർവ്വകലാശാലാ മേധാവിയോട് രാജ്ഭവനെ പോലൊരു ഭരണഘടനാ സ്ഥാപനം രേഖാമൂലം ആവശ്യപ്പുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം പോലും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്ക് പിന്നിലില്ലാതെപോയി. ആ നിരുത്തരവാദ സമീപനത്തിനാണ് ഇന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഇന്ന് മുഖമടച്ച് മറുപടി നൽകിയിരിക്കുന്നത്. ഭരണഘടനയും നിയമങ്ങളും പഠിച്ച ശേഷമാണ് അഭിപ്രായം പറയേണ്ടത്. രാജ്ഭവനും രാഷ്ട്രപതിഭവനും ഉന്നതമായ ഭരണഘടനാ സ്ഥാപനങ്ങളാണ്. അതിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രം കൂടുതലായി ഒന്നും പറയുന്നില്ല എന്നാണ് അദ്ദേഹം ഇന്ന് പ്രതികരിച്ചത്. എത്ര പക്വതയോടും സ്ഥിരതയോടുമാണ് ഗവർണ്ണർ പ്രതികരിക്കുന്നത് എന്ന് കാണണം. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പടക്കം അദ്ദേഹം ഉദ്ധരിച്ചു. അദ്ദേഹം തന്റെ ആരോപണങ്ങളിൽ പാറ പോലെ ഉറച്ച് നിൽക്കുന്നു. സർവ്വകലാശാലകൾ സ്വതന്ത്രമായി പ്രവർത്തിക്കണം. അതിനാണ് ഗവർണ്ണർക്ക് ചാൻസിലർ പദവി നൽകിയിരിക്കുന്നത്. രാഷ്ട്രീയ ഇടപെടൽ തുടരുന്നതിനാലാണ് ചാൻസിലർ പദവി ഒഴിഞ്ഞത്. സത്യത്തിൽ രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന പ്രസ്താവനകളാണ് ഇന്ന് ഗവർണ്ണർ നടത്തിയത്. പ്രതിസന്ധിയുടെ ആഴം കൂടുകയാണ്. വിഷയം ഗവർണറും സർക്കാരും തമ്മിലുള്ള സൗന്ദര്യ പിണക്കമില്ല. രാഷ്ട്രപതിയെ അപമാനിച്ച സംഭവമാണ്. പക്ഷെ പ്രതിപക്ഷ നേതാവ് സർക്കാരിനെ ഇങ്ങനെ രക്ഷിക്കാനെത്തുന്നത് എന്തിനെന്നു മാത്രം മനസ്സിലാകുന്നില്ല. ഇങ്ങനെ നിരന്തരമായ മണ്ടത്തരങ്ങൾ എഴുന്നള്ളിച്ച് പ്രതിപക്ഷ നേതാവ് സ്വയം ചെറുതാവുകയാണ്.

Kumar Samyogee

Recent Posts

അതിർത്തിയിൽ പാക് പ്രകോപനം! വൻ തീപിടിത്തത്തിന് പിന്നാലെ ലാൻഡ്‌മൈനുകൾ പൊട്ടിത്തെറിച്ചു; ഭീകരർക്ക് നുഴഞ്ഞു കയറാൻ പാകിസ്ഥാൻ സൗകര്യവുമൊരുക്കിയതെന്ന് സംശയം !! അഞ്ചിടത്ത് തിരച്ചിൽ

നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…

17 minutes ago

‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? തുറന്നടിച്ച് ഹൈക്കോടതി; ശബരിമല സ്വര്‍ണക്കൊള്ളയിൽ കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്ക് രൂക്ഷവിമർശനം

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…

31 minutes ago

കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ

തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…

1 hour ago

ഭാര്യയെ സബ് ഇൻസ്പെക്ടറാക്കാൻ സമ്പാദ്യം മുഴുവൻ ചെലവാക്കി ! ഒടുവിൽ പദവിയിലെത്തിയപ്പോൾ ഭർത്താവായ ക്ഷേത്രപൂജാരിയുടെ ജോലിയിലും വസ്ത്രത്തിലും ലജ്ജ ! വിവാഹ മോചന ഹർജി നൽകി യുവതി

തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…

2 hours ago

ദക്ഷിണ തായ്‌ലൻഡിൽ പെട്രോൾ പമ്പുകൾ ലക്ഷ്യമിട്ട് ബോംബാക്രമണം! കനത്ത ജാഗ്രത; കർഫ്യൂ പ്രഖ്യാപിച്ചു

ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…

2 hours ago

ഭാരതത്തോളം പ്രാധാന്യമേറിയ മറ്റൊരു രാജ്യമില്ലെന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ ! ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…

4 hours ago