Monday, May 20, 2024
spot_img

പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ട; ചാൻസിലർ സ്ഥാനത്ത് തുടർന്നാൽ വിസി ക്കെതിരെ നടപടിയുണ്ടാകും; നിലപാടിൽ ഉറച്ച് ഗവർണറുടെ പ്രതികരണം വീണ്ടും

തിരുവനന്തപുരം : കേരളാ വിസി യെയല്ല അദ്ദേഹത്തിന്റെ കത്തിലെ ഭാഷയെയാണ് വിമർശിച്ചതെന്ന് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷം തന്റെ ഉപദേശകരാകേണ്ട. ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ആരില്‍ നിന്നാണ് സമ്മര്‍ദ്ദം ഉണ്ടായതെന്നും വിസി വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനാണ് താൻ ആവശ്യപ്പെട്ടത്. യോഗം വിളിക്കാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ താന്‍ ഇനിയും തുടര്‍ന്നാല്‍ ഇതിനെതിനെതിരെ നടപടിയുണ്ടാകും. സ്ഥാനത്ത് തുടരണോ എന്നതില്‍ സമയം എടുത്ത് മാത്രമേ തീരുമാനം കൈക്കൊള്ളൂ. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. അതുകൊണ്ട് തന്നെ ഭരണഘടനാ പദവികളെ ബഹുമാനിക്കാന്‍ ബാധ്യതയുണ്ട്. ഭരണഘടനാപരമായ ബാധ്യതകള്‍ എല്ലാവരും പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കത്തിനെ ഗവര്‍ണര്‍ വിമര്‍ശിച്ചതിന് പിന്നാലെ വിസി അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നുമാണ് വിസി നേരത്തെ പ്രതികരിച്ചിരുന്നത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles