കൊച്ചി : അയിഷാ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും കോടതി
അഭിപ്രായപ്പെട്ടു. അന്വേഷണം അടിയന്തരമായി തടയണം എന്നാവശ്യപ്പെട്ടാണ് അയിഷാ സുല്‍ത്താന കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് നിര്‍ദ്ദേശിച്ചു. അതേ സമയം ഹര്‍ജിയെ എതിര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടു. അയിഷാ സുല്‍ത്താനയുടെ ഹര്‍ജി കോടതി രണ്ടാഴ്ചക്കകം പരിഗണിക്കും. നേരത്തേ ഹൈക്കോടതി അയിഷാ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona