തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള ചെലവഴിക്കലുകൾ ദുരൂഹമായി തുടരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവേ ചെലവാക്കിയ തുകയെ കുറിച്ച് വ്യക്തത വരുത്താൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രത്തിൽ നിന്ന് അധിക ധനസഹായം വേണമെങ്കിൽ ചെലവുകളിൽ വ്യക്തത വരുത്തണമെന്ന അതിരൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ കോടതി നടത്തിയത്. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ചലവാക്കിയ കണക്കുകൾ വ്യക്തമല്ലെന്നാണ് കോടതി നിരീക്ഷണത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഡിസംബർ 10 ന് എസ് ഡി ആർ എഫിൽ നീക്കിയിരുപ്പ് തുക 700 കോടിയാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ അതിൽ 638 കോടി രൂപ വിവിധ ഉത്തരവുകൾ അനുസരിച്ച് ചെലവാക്കാനുള്ളതാണെന്നും വേനൽക്കാലം അടക്കം നേരിടാനായി 61 കോടി രൂപ മാത്രമേ ബാക്കിയുള്ളു എന്ന വിചിത്ര കണക്കാണ് സംസ്ഥാനം കോടതിയിൽ നൽകിയത്. എന്നാൽ തുക വിനിയോഗം സംബന്ധിച്ച കണക്കുകളിൽ വ്യക്തതയില്ല എന്നാണ് കോടതി വിലയിരുത്തിയത്. വയനാട് ദുരന്തത്തിന് അടിയന്തിരമായി 21 കൊടിയും പുനരധിവാസത്തിന് 28 കോടിയുമാണ് ഇതുവരെ ചെലവാക്കിയിട്ടുള്ളത്. തുക വിനിയോഗം സംബന്ധിച്ച വിശദമായ കണക്കുകൾ കേന്ദ്രത്തിന് നൽകണമെന്നും വേണമെങ്കിൽ മധ്യസ്ഥത വഹിക്കാമെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും 18 ന് പരിഗണിക്കും.
ഇതോടെ വയനാട് പുനരധിവാസ സഹായം അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം സംസ്ഥാന സർക്കാർ ആണെന്ന് തെളിയുകയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സഹായ വാഗ്‌ദാനങ്ങൾ ഏകോപിപ്പിക്കുവാനോ പുനരധിവാസം അടിയന്തിരമായി ആരംഭിക്കുവാനോ സംസ്ഥാനം ഒരു നീക്കവും നടത്തുന്നില്ല എന്ന ആരോപണം പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. കർണ്ണാടക സർക്കാർ അടക്കമുള്ള സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങളോട് കേരളം പ്രതികരിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 682 കോടി ബാക്കിയുണ്ട്. എസ് ഡി ആർ എഫിൽ 700 കൂടിയുണ്ടെന്ന് സംസ്ഥാനം തന്നെ പറയുന്നു. പി ഡി എൻ എ റിപ്പോർട്ട് നൽകാൻ മൂന്നു മാസം വൈകി. അപ്പോൾ സംസ്ഥാനത്തിന് കേന്ദ്രസഹായം വരുന്നതിന് മുമ്പ് സ്വന്തം നിലയ്ക്ക് പുനരധിവാസം തുടങ്ങാൻ എന്താണ് തടസ്സമെന്ന് പ്രതിപക്ഷം ചോദ്യമുയർത്തുന്നു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…