കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി. പിന്നാക്ക വിഭാഗക്കാരായ അഞ്ച് വിദ്യാർത്ഥികളുടെ എംബിബിഎസ് ഫീസ് അടക്കാൻ സർക്കാരിന് നിർദ്ദേശം നൽകിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ പരാമർശം.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എടുത്ത നടപടികൾ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്‌സ് നടത്താനുള്ള അനുമതി പിൻവലിച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുനർവിന്യാസം നടത്തിയവരാണ് ഹർജിക്കാർ. ഇവരുടെ ഫീസ് സർക്കാറാണ് അടക്കേണ്ടിയിരുന്നത്. മൂന്നാം വർഷം വരെയുള്ള ഫീസ് പാലക്കാട് മെഡിക്കൽ കോളജിൽ സർക്കാർ നേരത്ത അടച്ചതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഫീസ് അടയ്ക്കാൻ കഴിയില്ലെന്നായിരുന്നു പട്ടിക വിഭാഗ വികസന വകുപ്പിന്റെ നിലപാട്. ഈ വാദം തള്ളിയ കോടതി വകുപ്പിന്റെ നിലപാടിൽ അതൃപ്തി രേഖപെടുത്തി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…