തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിംഗ് തുടരുകയാണ്. ഉച്ചവരെ 43.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.വയനാട് 45.04 ശതമാനം, പാലക്കാട്ട് 43.79 ശതമാനം, തൃശൂരില്‍ 43.33 ശതമാനം, എറണാകുളത്ത് 43.18 ശതമാനം, കോട്ടയത്ത് 43.67 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളില്‍ മാത്രമാണ് പോളിംഗ് അല്പം മന്ദഗതിയില്‍ നീങ്ങുന്നത്. നഗരസഭകളില്‍ എല്ലാം തന്നെ മികച്ച പോളിംഗ് നടക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ പാലാ, ഈരാറ്റുപേട്ട, വൈക്കം മുനിസിപ്പാലിറ്റികളില്‍ നല്ല പോളിംഗ് ശതമാനമാണ്.

