Monday, April 29, 2024
spot_img

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും: അഞ്ചംഗ മേല്‍നോട്ട സമിതിയുടെ ആദ്യ സന്ദര്‍ശനം

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ ഇന്ന് പരിശോധന നടത്തും. കേന്ദ്ര ജലക്കമ്മീഷന്‍ അംഗം ഗുല്‍ഷന്‍രാജിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പരിശോധന നടത്തുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദർശനം കൂടിയാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇറിഗേഷന്‍ ആന്റ് അഡമിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസാണ് കേരളത്തിന്റെ പ്രതിനിധി. കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യമാണ് തമിഴ്‌നാടിന്റെ പ്രതിനിധി.

കേരളത്തിന്റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ സെക്രട്ടറി സന്ദീപ് സക്‌സേനയും ഉണ്ടായിരിക്കും. രാവിലെ തേക്കടിയില്‍ നിന്നും ബോട്ട് മാര്‍ഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

Related Articles

Latest Articles