Saturday, December 13, 2025

വിനോദസഞ്ചാരികളുമായി കൊളുക്കുമലയിലേക്ക് പോയ ജീപ്പ് 150 അടി താഴ്ചയിലേക്ക് വീണു; ഏഴ് പേര്‍ക്ക് പരിക്ക്

ഇടുക്കി :സൂര്യനെല്ലിയില്‍ കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്നും കൊളുക്കുമലയിലേയ്‌ക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് പതിച്ചത്. മറ്റൊരു ഡ്രൈവറുടെ പേരില്‍ വാങ്ങിയ പാസുമായാണ്, ഇയാള്‍ സഞ്ചാരികളുമായി പോയത്.

Related Articles

Latest Articles