Tuesday, January 6, 2026

അങ്കമാലിയിൽ നൂറ് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ

എറണാകുളം അങ്കമാലിയിൽ 100 കിലോയിൽ അധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആന്ധ്രയിൽ നിന്നും റോഡ് മാർഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പെരുമ്പാവൂര്‍ സ്വദേശിയായ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്‍ററെ അടിസ്ഥാനത്തില്‍ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Related Articles

Latest Articles