തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർഥിയെ വധിക്കാൻ ശ്രമിച്ച് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കൾ പോലീസ് റാങ്ക് പട്ടികയിൽ കയറിപ്പറ്റിയതിൽ അസ്വാഭാവികതയില്ലെന്ന് പിഎസ്‌സി. ഗവർണർ ജസ്റ്റീസ് പി സദാശിവവുമായി പിഎസ്‌സി ചെയർമാൻ എം കെ. സക്കീർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഗവർണറുടെ ആവശ്യപ്രകാരം രാജ്ഭവനിൽ നേരിട്ടെത്തിയാണ് ചെയർമാൻ വിശദീകരണം നൽകിയത്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് പട്ടികയുടെ വിശദാംശങ്ങളും ചെയർമാൻ ഗവർണർക്കു കൈമാറി. റാങ്ക് പട്ടിക തയാറാക്കിയത് സുതാര്യമായിട്ടാണ്. പട്ടികയിൽ ക്രമക്കേടുണ്ടായിട്ടില്ല. നിയമന നടപടികൾ നിർത്തിവച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പിഎസ്‌സി ചെയർമാൻ ഗവർണറെ അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എ എൻ നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…