Wednesday, May 15, 2024
spot_img

എസ്എഫ്ഐ നേതാക്കൾ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ൽ അ​പാ​ക​ത​യി​ല്ല; ഗ​വ​ർ​ണ​റോ​ടു പിഎസ്‌സി ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ വ​ധി​ക്കാ​ൻ ശ്രമിച്ച് അ​റ​സ്റ്റി​ലാ​യ എസ്എഫ്ഐ നേതാക്കൾ പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ൽ കയറിപ്പറ്റിയതിൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പിഎസ്‌സി. ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി ​സ​ദാ​ശി​വ​വു​മാ​യി പിഎസ്‌സി ചെ​യ​ർ​മാ​ൻ എം കെ. സ​ക്കീ​ർ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

ഗ​വ​ർ​ണ​റു​ടെ ആവശ്യപ്രകാരം രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി​യാണ്‌ ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. എസ്എഫ്ഐ നേതാക്കൾ ഉ​ൾ​പ്പെ​ട്ട റാ​ങ്ക് പ​ട്ടി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റി. റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത് സു​താ​ര്യ​മാ​യി​ട്ടാ​ണ്. പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ടു​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പിഎസ്‌സി ചെ​യ​ർ​മാ​ൻ ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിൽ ഒ​ന്നാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്ത് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​നാ​യും ര​ണ്ടാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ ​എ​ൻ ​ന​സീം പ​ട്ടി​ക​യി​ലെ 28-ാം റാ​ങ്കു​കാ​ര​നാ​യും ഇ​ടം നേ​ടി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​ൻ പി പി. പ്ര​ണ​വും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

Related Articles

Latest Articles