Monday, December 29, 2025

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലപ്പുറത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇക്കുറി വേനല്‍മഴ പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ്. മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 31 വരെ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ പകുതി മഴ മാത്രമാണ് ലഭിച്ചത്.

55 ശതമാനത്തിന്റെ കുറവാണ് ഇക്കുറിയുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 379.7 മില്ലീമീറ്റര്‍ ലഭിക്കേണ്ടയിടത്ത് 169.6 മില്ലീമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. വയനാട് ഒഴികെയുള്ള ജില്ലകളിലാണ് കാര്യമായ മഴക്കുറവുണ്ടായത്.

കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ കേരള തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണു സൂചന.എന്നാല്‍ പിന്നീട് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

Related Articles

Latest Articles