Kerala

ജവാദ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വി​ദ​ഗ്ധർ പറയുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടും. കൂടുതല്‍ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായാണ് ജവാദ് കര തൊടുന്നത്. ആന്ധ്ര ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തമായ മഴയുണ്ട്. ഉച്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. മഴക്കെടുതിയില്‍ ആന്ധ്രയില്‍ അഞ്ച് പേര്‍ മരിച്ചു.പശ്ചിമ ബംഗാൾ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 74 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലും ബംഗാള്‍ തീരത്തുമായി വിന്യസിച്ചു. ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

Meera Hari

Recent Posts

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ…

14 mins ago

ഹിന്ദു വിശ്വാസികളെ അപമാനിച്ച് കോൺഗ്രസ് MLA !

ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കോൺഗ്രസ് MLA ; വീഡിയോ കാണാം..

14 mins ago

ക്രൗഡ് ഫണ്ടിംഗ് പരാജയം; പ്രചാരണത്തിന് AICCയും പണം നല്‍കുന്നില്ല; മത്സരിക്കാനില്ലെന്ന് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ലെന്ന് തുറന്നടിച്ച് പൂരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ…

18 mins ago

റായ്ബറേലിയിലും രാഹുലിന് പരാജയം നേരിടേണ്ടി വരും; ജനങ്ങൾ കോൺഗ്രസിനെ മടുത്തിരിക്കുന്നു;തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പോലും നേതാക്കൾക്ക് ഭയമാണെന്ന് അനുരാഗ് താക്കൂർ

ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന്…

48 mins ago

രാഹുലിന് റായ്ബറേലിയിൽ കിട്ടിയ സ്വീകരണം കണ്ടോ ?

രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...

1 hour ago

താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം; പ്രതികളായ നാലു പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…

1 hour ago