Wednesday, September 23, 2026

സംസ്ഥാനത്ത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വേണം; വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

കോട്ടയം: സംസ്ഥാനത്ത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും അവർ അറിയിച്ചു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സതീദേവി അഭിപ്രായപ്പെട്ടു.

10- 12 വയസുള്ള കുട്ടികള്‍ പോലും പ്രണയത്തിലകപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരില്‍ പല അബദ്ധധാരണകളുണ്ട്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് നല്ല ബോധവത്കരണം അനിവാര്യമാണെന്നും സതീദേവി വ്യക്തമാക്കി. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ബോധവത്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലിംഗനീതിയടക്കമുള്ള വിഷയങ്ങളില്‍ മികച്ച ബോധവത്ക്കരണ പരിപാടികള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ നടപ്പാക്കണമെന്നും അഡ്വ. പി. സതീദേവി കൂട്ടിച്ചേർത്തു.

Related Articles

Latest Articles