കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂര്‍സ്വദേശിയായ ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരളാ ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോര്‍ജാണ് ടീമിന്‍റെ മുഖ്യപരിശീലകന്‍.കഴിഞ്ഞ നാലു സീസണായി കേരള ടീമില്‍ അംഗമായ മിഥുന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരം കൂടിയാണ്.
ടീം: ഗോള്‍കീപ്പര്‍മാര്‍: വി.മിഥുന്‍, സച്ചിന്‍ സുരേഷ് (അണ്ടര്‍ 21), ഡിഫന്‍ഡര്‍മാര്‍: അജിന്‍ ടോം (അണ്ടര്‍ 21), അലക്‌സ് സജി (അണ്ടര്‍ 21), റോഷന്‍ വി.ജിജി (അണ്ടര്‍ 21), ശ്രീരാഗ്.വി.ജി, വിബിന്‍ തോമസ്, സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണന്‍, മിഡ്ഫീല്‍ഡര്‍മാര്‍: ഋഷിദത്ത് (അണ്ടര്‍ 21), ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഫോര്‍വേഡ്: വിഷ്ണു (അണ്ടര്‍ 21), എമില്‍ ബെന്നി (അണ്ടര്‍ 21), ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമന്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍, മൗസൂഫ് നിസാന്‍.
മുഖ്യ പരിശീലകന്‍: ബിനോ ജോര്‍ജ്, സഹപരിശീലകന്‍: ടി.ജി.പുരുഷോത്തമന്‍, ഗോള്‍കീപ്പിങ് കോച്ച്: സജി ജോയ്, മാനേജര്‍: ഡോ.റെജിനോള്‍ഡ് വര്‍ഗീസ്, ഫിസിയോ: മുഹമ്മദ് ജസീല്‍.
ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. നവംബര്‍ അഞ്ചിന് ആന്ധ്രയ്‌ക്കെതിരേയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഒന്‍പതിന് കേരളം തമിഴ്‌നാടിനെ നേരിടും.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…