കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മുന്നൊരുക്കത്തിലാണ് കേരളത്തിലെ ടൂറിസം വകുപ്പ്. അതിന്റെ മുന്നോടിയെന്നോണം പുതിയ പദ്ധതികള്‍ വിനോദസഞ്ചാരികള്‍ക്കായി നടപ്പാക്കനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. പുതിയൊരു മൊബൈല്‍ ആപ്പ് തന്നെ ഇതിനായി സംവിധാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തെ പുതിയ ടൂറിസം സ്ഥലങ്ങള്‍ കണ്ടെത്താനും അവര്‍ കണ്ടെത്തുന്ന പുതിയ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന തരത്തിലുള്ള മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.
മൊബൈല്‍ ആപ്പ്
കഴിഞ്ഞ ദിവസമാണ് ഈ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സാധ്യതകള്‍ തേടി പോകാനും അവര്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്താനും സാധിക്കും. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധനേടുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.
ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിഗ് സ്‌റ്റേഷന്റെ സ്വഭാവത്തിലുള്ള മൊബൈല്‍ ആപ്പാണിത്. ശബ്ദസന്ദേശങ്ങള്‍ വഴി ആവശ്യമുള്ള വിവരങ്ങള്‍ക്ക് മറുപടി ലഭിക്കുകയും ചെയ്യുമെന്നതും വിനോദസഞ്ചാരികള്‍ക്ക് ഈ ആപ്ലിക്കേഷനെ കൂടുതല്‍ പ്രയോജനപ്രദമാക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ അവകാശവാദം.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…