Friday, March 29, 2024
spot_img

പുതിയ ടൂറിസം സ്ഥലങ്ങള്‍ കണ്ടെത്താം ആഡ് ചെയ്യാം; പുതിയ മൊബൈല്‍ ആപ്പ് റെഡിയാണ്

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള മുന്നൊരുക്കത്തിലാണ് കേരളത്തിലെ ടൂറിസം വകുപ്പ്. അതിന്റെ മുന്നോടിയെന്നോണം പുതിയ പദ്ധതികള്‍ വിനോദസഞ്ചാരികള്‍ക്കായി നടപ്പാക്കനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. പുതിയൊരു മൊബൈല്‍ ആപ്പ് തന്നെ ഇതിനായി സംവിധാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തെ പുതിയ ടൂറിസം സ്ഥലങ്ങള്‍ കണ്ടെത്താനും അവര്‍ കണ്ടെത്തുന്ന പുതിയ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന തരത്തിലുള്ള മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ ആപ്പ്

കഴിഞ്ഞ ദിവസമാണ് ഈ ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സാധ്യതകള്‍ തേടി പോകാനും അവര്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്കായി പരിചയപ്പെടുത്താനും സാധിക്കും. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ അന്തര്‍ദേശീയമായി ശ്രദ്ധനേടുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ഓഗ്മെന്റഡ് റിയാലിറ്റി സാധ്യതകള്‍ കൂടി ചേര്‍ത്ത് ഗെയിമിഗ് സ്‌റ്റേഷന്റെ സ്വഭാവത്തിലുള്ള മൊബൈല്‍ ആപ്പാണിത്. ശബ്ദസന്ദേശങ്ങള്‍ വഴി ആവശ്യമുള്ള വിവരങ്ങള്‍ക്ക് മറുപടി ലഭിക്കുകയും ചെയ്യുമെന്നതും വിനോദസഞ്ചാരികള്‍ക്ക് ഈ ആപ്ലിക്കേഷനെ കൂടുതല്‍ പ്രയോജനപ്രദമാക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ അവകാശവാദം.

Related Articles

Latest Articles