Saturday, December 20, 2025

ധാരണാപ്പത്രം കൈമാറി കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്‌സിറ്റി കന്യാകുമാരിയും ! വിദേശത്ത് ഉന്നത ജോലിയെന്ന സ്വപ്നം ഇനി കൈയ്യെത്തുമകലെ

തിരുവനന്തപുരം : കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്‌സിറ്റി കന്യാകുമാരിയും ധാരണാപ്പത്രം കൈമാറി .എൻജിനീയറിങ് ,മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർവകലാശാല മൂല്യ വർധിത പ്രോഗ്രാം കാറ്റഗറിയിൽ അറബിക് ഭാഷാ പരിജ്ഞാനവും ഇനി മുതൽ നിഷിൽ ലഭ്യമാകും.

ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റ് തസ്തികകളിൽ ഉൾപ്പെടെ സ്ഥിര ജോലികൾക്കുമെല്ലാം ഭാഷാ പരിജ്ഞാന സർട്ടിഫിക്കറ്റ് കൂടി ലഭ്യമാകുന്നതോടെ മികച്ച അവസരങ്ങളാകും വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുക. നിലവിൽ പ്ലേസ്മെൻ്റിൽ ഉന്നത നിലവാരത്തിലുള്ള നിഷ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ കൂടുതൽ മികവുറ്റതാകും. ഫ്രഞ്ച് , ജർമ്മൻ ഭാഷാപഠനങ്ങൾ കൂടി ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് വൻ അവസരങ്ങളുടെ സാധ്യതയാണ് നിഷ് യൂണിവേഴ്‌സിറ്റി ഒരുക്കുന്നത്.

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ ( ഡോ.) കെ. എസ്. അനിൽ കുമാർ ധാരണാപ്പത്രം നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രോ ചാൻസിലർ ഫൈസൽ ഖാൻ , നൂറുൽ ഇസ്‌ലാം സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. തിരുമാൽവല്ലവൻ തുടങ്ങിയവർക്ക് കൈമാറി . അറിബിക് വിഭാഗം മേധാവി ഡോ.നൗഷാദ് , ഡോ. സുഹൈൽ , ഡോ. എം. മുരുകൻ തുങ്ങിയവർ കേരള സർവ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു. 2030 ഓടു കൂടി ഗ്ലോബൽ റിക്രൂട്ട്മെന്റ് ഹബ്ബാക്കി നിഷിനെ മാറ്റുക എന്നതാണ് പ്രഥമ ലക്ഷ്യം.

Related Articles

Latest Articles