Sunday, December 28, 2025

കേരള സര്‍വകലാശാലയില്‍ വിവാദങ്ങള്‍ തുടര്‍ക്കഥ: മാര്‍ക്ക് വിവാദം പുതിയ തലത്തിലേക്ക്; പാസ്വേര്‍ഡ് ചോര്‍ത്തി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ മാര്‍ക്ക് വിവാദം പുതിയ തലത്തിലേക്ക്. കംപ്യൂട്ടര്‍ വിഭാഗം, പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരീക്ഷ വിഭാഗത്തിന്റെ പാസ് വേര്‍ഡുകള്‍ ശരിയായി സൂക്ഷിച്ചില്ല എന്ന്് കണ്ടെത്തി.

ഡിഗ്രി കോഴ്‌സുകള്‍ക്ക് പാസ് ബോര്‍ഡ് അനുവദിച്ച മോഡറേഷന്‍ രഹസ്യമായി കൂട്ടി നല്‍കി തോറ്റവരെ ജയിപ്പിച്ച മാര്‍ക്ക് കൃത്രിമ വിവാദം സംബന്ധിച്ച് സര്‍വകലാശാലയുടെ പ്രാഥമിക അന്വേഷണം പോലും ശരിയായ വഴിക്കല്ല .മോഡറേഷന്‍ മാര്‍ക്ക്, കമ്പ്യൂട്ടറിലൂടെ എന്റര്‍ ചെയ്യാന്‍ ബാധ്യസ്ഥയായ ഉദ്യോഗസ്ഥയുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വന്‍ കൃത്രിമം നടന്നിരിക്കുന്നത്.

2018ല്‍ പരീക്ഷാ വിഭാഗത്തില്‍ നിന്ന് മാറിപ്പോയ ഉദ്യോഗസ്ഥയുടെ പാസ് വേര്‍ഡ് മാറ്റി സമയബന്ധിതമായി നടപടികള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയ കംപ്യൂട്ടര്‍ സെല്ലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ചുമതലക്കാരിയായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാറിന്റെ പാസ് വേര്‍ഡ് ദുരുപയോഗം ചെയ്തു എന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സര്‍വകലാശാലയുടെ ഉത്തര പേപ്പറുകള്‍ യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയതിന് പിറകെയാണ് പുതിയ വിവാദം ഉയരുന്നത്.

Related Articles

Latest Articles