Saturday, May 11, 2024
spot_img

കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ സഹായം സ്വീകരിക്കാൻ അംഗീകാരം

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനമായ കെ എഫ് ഡബ്ല്യുവിന്റെ വായ്പ സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രാലയം അംഗീകാരം നല്‍കി. ഏകദേശം 1,400 കോടി രൂപയാണ് (20 കോടി ഡോളര്‍) കേരളത്തിന് കിട്ടുക. ഇതിനുള്ള കരാര്‍ ഉടന്‍ ഒപ്പുവെക്കും.

ലോകബാങ്കില്‍നിന്ന് 1,725 കോടി രൂപ അനുവദിച്ചതിനുപിന്നാലെയാണ് ജര്‍മന്‍ ബാങ്കില്‍നിന്ന് കേരളത്തിന് വായ്പ കിട്ടുന്നത്.ലോകബാങ്കിന്റെ പണം ഗ്രാമീണ റോഡ് പുനര്‍നിര്‍മാണത്തിനാണ് ഉപയോഗിക്കുക. ജര്‍മന്‍ ബാങ്ക് വായ്പ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് വികസന പാക്കേജിനും.

നാലരമുതല്‍ അഞ്ച് ശതമാനം വരെയാണ് ഈ വായ്പയുടെ പലിശ. ബാങ്ക് അനുവദിക്കുന്ന വായ്പയ്ക്ക് തുല്യമായ തുക സര്‍ക്കാരും പദ്ധതിക്ക് ചെലവിടണമെന്നാണ് കെ.എഫ്.ഡബ്ല്യു.വിന്റെ നിബന്ധന. ഇതംഗീകരിച്ചാണ് ചര്‍ച്ചകള്‍ തുടങ്ങിയതും ധാരണയായതും.

Related Articles

Latest Articles