Sunday, May 12, 2024
spot_img

സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശവും, ഇഡി അന്വേഷണവും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമം; കിഫ്ബി വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിആന്‍റ് എജി റിപ്പോര്‍ട്ടിലെ പരാമര്‍ശവും, ഇഡി അന്വേഷണവും അടക്കമുള്ള കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. ചില വാദങ്ങൾ ചിലർ ഉയർത്താൻ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങൾ വ്യക്തമാക്കിയതാണ്. ആവർത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്.

സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്നമേയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles