Friday, May 3, 2024
spot_img

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ; ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ ധാരണ

തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുടവൻമുകൾ കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. ആൾ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തേക്ക് ഉയർത്തികാട്ടിയ ജമീല ശ്രീധർ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്‌ക്കായിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തേക്ക് ഉയർത്തികാട്ടിയ ജമീല ശ്രീധർ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്‌ക്കായിരുന്നു. ഇതോടെ രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.
അതേസമയം മേയര്‍ കെ.ശ്രീകുമാറിന്റെ തോല്‍വി ഇടതുപക്ഷത്തിന് തിരിച്ചടിയായി. ബിജെപിയുടെ സിറ്റിംഗ് സീറ്റിലായിരുന്നു ശ്രീകുമാര്‍ മത്സരിച്ചത്. എകെജി സെന്റുള്ള കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.ജി.ഒലീന പരാജയപ്പെട്ടിരുന്നു.

Related Articles

Latest Articles