Thursday, May 2, 2024
spot_img

കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

 പ്രശസ്ത കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലു മണിക്ക് മലപ്പുറം കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. ചിത്രകലാ പരിഷത്ത് നടത്തുന്ന ചിത്രകാരന്മാരുടെ ക്യാംപിൽ പങ്കെടുക്കാൻ മലപ്പുറത്ത്‌ പോയതായിരുന്നു അദ്ദേഹം. കോട്ടയം സ്വദേശിയാണ്.

കാരിക്കേച്ചർ കലാകാരൻ കൂടിയായ തോമസ് ആന്റണി കേരള കാർട്ടൂൺ അക്കാഡമി സെക്രട്ടറിയാണ്. മെട്രോ വാർത്തയിൽ എക്സിക്യൂട്ടിവ് ആർട്ടിസ്റ്റായിരുന്ന അദ്ദേഹം ദീപിക പത്രത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തോമസ് ആന്റണിയുടെ നിര്യാണത്തിൽ മാധ്യമ മേഖലയിലെ പ്രമുഖർ അനുശോചിച്ചു.

Related Articles

Latest Articles