Thursday, May 16, 2024
spot_img

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി

കൊല്‍ക്കത്ത: കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഇതു ബംഗാളിനും കോല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ക്കും ഒരു സുപ്രധാന ദിനമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതു കണ്ട ചരിത്രമുറങ്ങുന്ന തുറമുഖമാണിത്. ഇന്ത്യയുടെ പുരോഗതിക്കും ഈ തുറമുഖം സാക്ഷ്യം വഹിച്ചു. ഈ തുറമുഖത്തെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്നു പുനര്‍നാമകരണം ചെയ്യുന്നു- പ്രധാനമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. നേരത്തെ, ബേലുര്‍ മഠത്തില്‍ സംസാരിക്കവെ പൗരത്വ നിയമം സംബന്ധിച്ച് പ്രധാനമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കിയിരുന്നു.

Related Articles

Latest Articles