Saturday, June 1, 2024
spot_img

കണ്ണും മനസ്സും ഇനി അഭ്രപാളികളിലേക്ക്‌…രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം കുറിക്കുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഭിനേത്രി ശാരദ മുഖ്യാതിഥിയായി പങ്കെടുക്കും. ആദ്യ പ്രദർശന ചിത്രമായി പാസ്ഡ് ബൈ സെൻസറി’ എത്തും.

വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇക്കൊല്ലം മേളയുടെ മുഖ്യ ആകർഷണം. 27 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകസിനിമയിൽ കൂടുതലും സ്ത്രീ സംവിധായകരുടെ സിനിമകളാണ്. ഒപ്പം ഇന്ത്യൻ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങിയ വിഭാഗങ്ങളും സ്ത്രീ സംവിധായകരുടെ സിനിമകളിലുണ്ട്. വിദേശി സംവിധായികമാർക്കൊപ്പം മലയാളി സംവിധായിക ഗീതു മോഹൻദാസ്, ഇന്ത്യൻ സംവിധായരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെൻ‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.

‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലാണ് സീമ പഹ്വ സംവിധാനം ചെയ്ത ‘ദി ഫ്യൂണറൽ’‍ പ്രദർശിപ്പിക്കുന്നത്. ‘കാലിഡോസ്കോപ്പി’ൽ അപർ‍ണ സെന്നിന്‍റെ ‘ദി ഹോം ആന്ഡ് ദി വേൾ‍ഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബേ റോസ്’, ഗീതു മോഹൻദാസിൻ്റെ ‘മൂത്തോൻ’ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

Related Articles

Latest Articles