Tuesday, May 21, 2024
spot_img

അപ്പവും അരവണയും വാങ്ങാന്‍ മലകയറേണ്ട; പമ്പയിൽ കൗണ്ടര്‍ തുറക്കുന്നു

പത്തനംതിട്ട : അയ്യപ്പ ഭക്തര്‍ക്ക് പമ്പ അപ്പവും അരവണയും നല്‍കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിനായി ഡിസംബര്‍ 13 ന് പമ്പ കൗണ്ടറുകള്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് പുതിയ കൗണ്ടറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

ശബരിമല നട തുറന്നതിന് ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണയും ഒൻപത് പാക്കറ്റ് അപ്പവും വിറ്റതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 15 ലക്ഷം ടിന്‍ അരവണ വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണയാണ് പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. മോദകം വില്‍പനയ്ക്ക് നിലവില്‍ പമ്പയിൽ കൗണ്ടര്‍ ഉണ്ട്. അപ്പവും അരവണയും കൂടി ആകുമ്ബോള്‍ ഭക്തരുടെ തിരക്ക് കൂടും. അതിനാല്‍ പമ്പ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും.

Related Articles

Latest Articles