Tuesday, January 6, 2026

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 8 ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപയെന്നു സൂചന. ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് നൂറിലധികം പേരാണു പണം നഷ്ടപ്പെട്ട വിവരം പുറത്തു പറഞ്ഞത്.

വിമാനത്താവളത്തിലെ ജോലിയും കരാറുമാണ് വാഗ്ദാനം നല്‍കിയത്. ഇക്കൂട്ടത്തില്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയതു മുതല്‍ കേറ്ററിങ് കരാര്‍ നല്‍കാമെന്ന പേരില്‍ കോടികളുടെ ഇടപാട് ഉറപ്പിച്ച സംഭവം വരെയുണ്ട് . ജോലി വാഗ്ദാനം ചെയ്തവരോട് 10,000 രൂപ മുതലാണ് ആവശ്യപ്പെട്ടത്. ഉയര്‍ന്ന പോസ്റ്റിലുള്ള ജോലിക്കായി 5 മുതല്‍ 12 ലക്ഷം രൂപ വരെ പലരില്‍ നിന്നും വാങ്ങിയിട്ടുണ്ട്. കൂടാതെ കേറ്ററിങ് കരാറിന്റെ പേരില്‍ രണ്ടര കോടിയോളം രൂപയുടെ ഇടപാട് ഉറപ്പിച്ചിരുന്നതായും സൂചനയുണ്ട്.

Related Articles

Latest Articles