Friday, May 3, 2024
spot_img

ജലീലിനെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍; മുഖ്യമന്ത്രി കളളന് കഞ്ഞി വച്ച ആള്‍ ; ഖുറാന്‍റെ മറവില്‍ നടത്തിയത് കളളക്കടത്ത്

തിരുവനന്തപുരം: ജലീലിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇഡി എന്താണ് ചോദിച്ചതെന്ന് ജലീല്‍ വെളിപ്പെടുത്തണം. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ ജലീലിനെ സംരക്ഷിക്കുന്നതെന്നും ജയരാജനെ മന്ത്രിസഭയില്‍ നിന്നും മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ജയരാജനില്ലാത്ത എന്തു പ്രത്യേകതയാണ് ജലീലിനുളളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പുകളിലും ഇടപാടുകളിലും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തത്വാധിഷ്ഠിത നിലപാടില്‍ നിന്നും പിണറായി പിന്നോട്ടു പോയെന്നും കളളനു കഞ്ഞി വയ്ക്കുന്ന ആളാണ് മുഖ്യനെന്നും ഖുറാന്‍റെ മറവില്‍ നടത്തിയത് കളളക്കടത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യം ജയിക്കുമെന്ന് പറയുന്ന ജലീല്‍ സത്യം പറയാന്‍ തയ്യാറവണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles