Sunday, May 19, 2024
spot_img

വൈദികന്‍റെ തട്ടിപ്പ് പലവിധം; ചിലപ്പോള്‍ വ്യാജഡോക്ടര്‍, ചിലപ്പോള്‍ മനോരോഗവിദഗ്ധന്‍; തട്ടിപ്പിന് സിപിഎമ്മിന്‍റെ പൂര്‍ണ്ണപിന്തുണയും

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാജ ഡോക്ടറായും മനോരോഗവിദഗ്ധനായും വൈദികനായും ആൾമാറാട്ടം നടത്തുന്ന യാബേസ് പീറ്ററിനെതിരെ കണ്ണടച്ച് പോലീസും, സംസ്ഥാന സര്‍ക്കാരും. പലതവണ പരാതികള്‍ നല്‍കിയിട്ടും ഇതുവരെയും യാതൊരുവിധ നടപടിയും പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇയാളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലും, മോഷണശ്രമത്തിലും തിരിച്ചറിയൽ കാർഡുകൾ ദുരുപയോഗം ചെയ്ത സംഭവത്തിലുമുള്ള പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട് .കൊല്ലം , ആദിച്ചനല്ലൂരിൽ സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ കൗൺസിലർ ആണെന്ന വ്യാജേന ഒരാളുടെ തിരിച്ചറിയൽ രേഖ കൈപറ്റി , അതുപയോഗിച്ചു രണ്ടു വണ്ടികൾ വാങ്ങി അത് പലവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്‍റെ പേരില്‍ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട് . വൈദികന്റെ കുപ്പായം ഇട്ട് പലരെയും പ്രലോഭിപ്പിച്ച് പണം തട്ടുന്നതാണ് യാബേസിന്റെ പ്രധാനരീതി. ഇയാള്‍ക്ക് സിപിഎമ്മിലെ പല ഉന്നതരുമായും ബന്ധം ഉണ്ടെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. ഇതിനുപുറമേ ഓൺലൈൻ ചാനലുകൾ മറ്റുളളവരില്‍ നിന്നും ഇയാൾ തട്ടിയെടുക്കുകയും, ചാനലിലെ ജീവനക്കാർ ശമ്പളം ചോദിച്ചപ്പോൾ അവരെ മർദിച്ചതായുമുളള ഒരു പരാതി കൂടി ഇന്ന് വിളപ്പില്‍ളാല സ്റ്റേഷനില്‍ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles