തിരുവനന്തപുരം: കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി കേരളത്തിലെ ആദ്യത്തെ പാരാ സെയ്‌ലിങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇതോടെ അന്തർദേശീയ ബീച്ച് ടൂറിസം കേന്ദ്രമായ കോവളത്തെ വാട്ടർ സ്പോർട്ട് ടൂറിസത്തിന് പ്രാധാന്യമേറും. ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ പാരാ സെയ്ലിംഗിനായി ഉപയോഗിക്കുന്നത്.
വിനോദസഞ്ചാരികളെ ഫീഡർ ബോട്ടിൽ ഇതിലേക്ക് കൊണ്ടുപോകും. ബോട്ടിലെ പാരാസെയിലുകൾ യുകെയിൽനിന്ന് ഇറക്കുമതി ചെയ്തവയാണ്. ബോട്ടിന് ഏകദേശം 11 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമുണ്ട്. ഏകദേശം 2.5 കോടി രൂപ ചെലവഴിച്ചാണ് പാരാ സെയ്‌ലിങ് ആരംഭിക്കുന്നത്.

