Friday, May 10, 2024
spot_img

ഐ.എസിന്റെ കേരള തലവനാണോ മന്ത്രി ജലീൽ? ഒരുപിടി ചോദ്യമുനകളുമായി രഞ്ജിത്ത് ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് എന്ന കുടം തുറന്ന് വിട്ട ഭൂതം ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. മാദ്ധ്യമങ്ങൾ ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്ന ‘കഥ’കളിൽ, നിറഞ്ഞു നില്‍ക്കുന്നത് ജലീലിന്റ്റെ മതഗ്രന്ഥ വിതരണവും, പ്രോട്ടോക്കോൾ ലംഘനവും, സ്വർണ്ണക്കടത്തുമൊക്കെയാണ്, എന്നാൽ ഇതല്ല യാഥാര്‍ത്ഥ്യമെന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് രഞ്ജിത്ത് ഗോപാലകൃഷ്ണൻതന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അതിന് കൃത്യമായ കാരണങ്ങളുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ജലീൽ വല്ലാതെ പരിഭ്രമിക്കുന്നത്തിനും മതവികാരം ഇളക്കാൻ ശ്രമിക്കുന്നതിനുമുള്ള പ്രധാന കാരണം വേറൊന്നല്ല. മന്ത്രിയുടെ രാജിയും, അറസ്റ്റും ഒഴിവാകണമെങ്കിൽ ഇനി അത്ഭുതം നടക്കണം,എന്നാണ് തന്റെ അനുമാനം എന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം ..

“കേരളത്തിലെ അബൂബക്കർ അൽ ബാഗ്ദാദിയാണോ, മന്ത്രി കെ ടി ജലീൽ..?!!!”

രാജ്യത്ത് ഐ.എസിന്റെ രഹസ്യസാന്നിദ്ധ്യം ഏറ്റവും കൂടുതലായുള്ളത് കേരളത്തിലാണന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കഴിഞ്ഞ ദിവസം പാർലിമെന്റ്റിൽ പ്രസ്ഥാവിച്ചത് കേവലം യാദൃച്ഛികമാണോ..?

കേന്ദ്രമന്ത്രി പറഞ്ഞ ആ ഐസിസിന്റ്റെ കേരളത്തിലെ തലവനാണോ മന്ത്രി, കെ ടി ജലീൽ..?

സ്വപ്നയടക്കം സ്വർണ്ണ കള്ളക്കടത്ത് കേസിൽ കുടുങ്ങിയ പ്രതികൾ ജലീലിന്റ്റെ അനുയായികളാണോ..?

അന്യരാജ്യത്തെ നയതന്ത്ര കാര്യാലയവുമായി വഴിവിട്ട ബന്ധത്തിലൂടെ, ദേശവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇടത് മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി വിരാജിക്കുന്ന ഈ മന്ത്രി തന്നെയാണോ ?

ദേശീയ അന്വേഷണ ഏജൻസി, ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് നൽകിയ നോട്ടീസിലെ അന്വേഷണ വകുപ്പുകൾ ഈ സംശയങ്ങളാണോ ഉയർത്തുന്നത്..?

സ്വർണ്ണക്കടത്ത് കേസ് കുടം തുറന്ന് വിട്ട ഭൂതം ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. മാദ്ധ്യമങ്ങൾ നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുന്ന ‘കഥ’കളിൽ, നിറഞ്ഞു നില്‍ക്കുന്നത് ജലീലിന്റ്റെ മതഗ്രന്ഥ വിതരണവും, പ്രോട്ടോക്കോൾ ലംഘനവും, സ്വർണ്ണക്കടത്തുമൊക്കെയാണ്. ഇതല്ല യാഥാര്‍ത്ഥ്യമെന്നാണ് എനിക്ക് തോന്നുന്നത്. അതിന് കൃത്യമായ കാരണങ്ങളുണ്ട്. അതിലേക്ക് വരാം.

തീവ്രവാദ വിരുദ്ധ നിയമത്തിലെ താഴെ പറയുന്ന അതിശക്തമായ വകുപ്പുകൾ പ്രകാരമാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചത്.

  1. സെക്ഷൻ 16, തീവ്രവാദ പ്രവർത്തനം,
  2. സെക്ഷൻ 17, തീവ്രവാദത്തിന് പണം സ്വരൂപിക്കൽ,
  3. സെക്ഷൻ 18, ഗൂഡാലോചന കുറ്റം

ഇവിടെ സാമാന്യമായി ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്.

  1. മേല്‍പ്പറഞ്ഞ മൂന്ന് വകുപ്പുകളിലും പെടുന്ന എന്തെങ്കിലുമൊക്കെ ചാർത്തേണ്ടതായ കുറ്റം മന്ത്രി ജലീൽ ചെയ്തുവെന്നതിന്, കോടതികളിൽ നിലനില്‍ക്കുന്നതായുള്ള തെളിവുകൾ ലഭിക്കാതെ ഒരു സംസ്ഥാനത്തിലെ മന്ത്രിയെ ഇത്തരത്തിൽ ദേശീയ അന്വേഷണ ഏജൻസി വിളിച്ചു വരുത്തില്ല. കാരണം, ഇത് പാളിപ്പോയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മറ്റാരേക്കാളും അറിയുന്നത് അവർക്കാണ്.

സത്യത്തിൽ, ജലീലിനെ ചോദ്യം ചെയ്യാൻ വളരെ വൈകിയല്ലോ എന്ന ചിന്തയാണ് എനിക്ക്. എന്നാൽ ഈ വൈകിലിന് യഥാർത്ഥ കാരണം തെളിവു ശേഖരണമായിരുന്നു എന്ന് ജലീലിനെ വിളിപ്പിച്ചതിന് ചാർത്തിയിരിക്കുന്ന ഈ നോട്ടീസിലെ വകുപ്പുകളിൽ നിന്നും മനസ്സിലാക്കാം..!

  1. അതായത്, കേവലമായ സ്വർണ്ണക്കള്ളക്കടത്തോ, മതഗ്രന്ഥ വിതരണമോ, അധികാര ദുർവിനിയോഗമോ, പ്രോട്ടോക്കോൾ ലംഘനമോ ഒന്നുമല്ല യഥാര്‍ത്ഥ വിഷയം.

കാരണം, ഈ പറഞ്ഞ ഒന്നും എൻഐഎയുടെ വിഷയമല്ല തന്നെ.
പിണറായി അടക്കം പറയുന്നത് പോലെ മതഗ്രന്ഥം വിതരണം ചെയ്യുകയെന്നത് ഒരു കുറ്റമല്ല.

പിന്നെയോ, സ്വർണ്ണക്കടത്ത്, കസ്റ്റംസും, എൻഫോഴ്സ്മെന്റ്റും അന്വേഷിക്കുന്ന വിഷയങ്ങളാണ്. പ്രോട്ടോക്കോൾ ലംഘനമാകട്ടെ, ഇതിലൊന്നും പെടുന്ന വിഷയമല്ല. എന്നാൽ തീവ്രവാദത്തിന് മേൽപ്പറഞ്ഞതെല്ലാം ഉപയോഗിക്കപ്പെട്ടു എന്ന വരുന്നയിടത്ത് ഗൗരവതരമായ രീതിയിലേക്ക് ഇത് മാറും. അതെങ്ങനെയെന്ന്, ഇനി പറയുന്ന കാരണങ്ങൾ വ്യക്തമാക്കും.

  1. “തീവ്രവാദ”മാണ് ഇവിടെ യഥാര്‍ത്ഥ വിഷയം. തിരുവനന്തപുരത്ത്, നയതന്ത്ര ബാഗേജ് എന്ന രൂപേണ വന്ന സ്വർണ്ണക്കടത്ത് പിടികൂടപ്പെട്ടത്, ജൂലൈ അഞ്ചിനാണ്. കേവലം അഞ്ചാം ദിവസം അതായത് ജൂലൈ പത്ത്, 2020ന് എൻഐഎ രംഗപ്രവേശം ചെയ്തു. യുഎപിഎ എന്ന ദേശരക്ഷാനിയമത്തിന്റ്റെ പരിധിയിൽ എഫ് ഐ ആർ ഇടുകയും ചെയ്തു.

അതിലെ വകുപ്പുകൾ പ്രകാരമാണ് ഇന്ന് ജലീലിനെ ചോദ്യം ചെയ്തത്. ആ നോട്ടീസിലെ ‘സാക്ഷി’ അഥവാ criminal procedure 160 പ്രകാരം notice to witness എന്ന ടെക്നിക്കാലിറ്റി വച്ച് ജലീലിനെ വെള്ളപൂശാൻ ശ്രമിക്കുന്നവർ ഇളിഭ്യരാവുകയേയുള്ളൂ.

  1. ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും മുൻപേ, എൻഐഎ സംഘം യുഎഇയിൽ പോയി വന്നു എന്ന് മറക്കരുത്. അവിടെ നിന്നും ‘വേണ്ടത്ര തെളിവുകളുമായിട്ടാകണം അവർ മടങ്ങിയത്. ഒരു പക്ഷേ, ഫൈസൽ ഫരീദിനെയടക്കം അവർ കൊണ്ടു വന്നു കാണും. പുറത്ത് പറഞ്ഞാലല്ലേ, നമ്മളറിയൂ..!!
  2. മറ്റൊന്ന്, സ്വപ്ന രണ്ടു മാസമായി അവരുടെ കൈയ്യിലാണ്. അവരുടെ ലാപ്ടോപ്പിലേയും, മൊബൈലിലേയും നശിപ്പിക്കപ്പെട്ട ഡാറ്റ വരെ വീണ്ടെടുത്തു കഴിഞ്ഞു..!! അതിലെ വിവരങ്ങൾ ജലീലിനെ കുടുക്കിയിരിക്കുമെന്നത് ഉറപ്പാണ്. ആ നോട്ടീസിലെ പോലീസ് ഭാഷ അതിന്റ്റെ തെളിവാണ്.
  3. കഴിഞ്ഞ ദിവസം പുറത്ത് വന്ന സൂചനപ്രകാരം ദുബൈയിൽ ബുർജ്ജ് ഖലീഫയിലെ ഒരു മുസ്ലീംലീഗ് ഉന്നത നേതാവിന്റ്റെ മരുമകന്റ്റെ ഫ്ളാറ്റിൽ കഴിഞ്ഞ വർഷം നടന്ന ചില ഉന്നത തല കൂടിക്കാഴ്ചകളുടെ വിവരങ്ങൾ എൻഐഎയുടെ പക്കലുണ്ട്.. (അതേപ്പറ്റി gaurav pradhan ചെയ്ത ട്വീറ്റിൽ പറഞ്ഞ മുൻമന്ത്രിയുടെ പേര് തെറ്റാണെന്ന് മാത്രം പറയാം.. ആള് മാറിപ്പോയതാണ്).
  4. ഇപ്പോൾ പ്രതി സ്ഥാനത്തുള്ള ഫൈസൽ ഫരീദിനേയും നിയന്ത്രിച്ചവർ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു എന്നാണ് സൂചന. ഇടത് സർക്കാരിലെ ഒരുന്നതനും, സിനിമ രംഗത്തെ ചില ഉന്നതരും, ശിവശങ്കരനും, സ്വപ്നയുമടക്കം പലരും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ ഇന്ത്യയുടെ ശത്രുപക്ഷത്തുള്ള ഒരു രാജ്യത്തിലെ തീവ്രവാദ കണ്ണികളും പങ്കെടുത്തിരുന്നുവത്രേ. ഇതെന്റ്റെയെല്ലാം സൂത്രധാരൻ ജലീലായിരുന്നു എന്ന സംശയമാണ് വകുപ്പ് 18ന്റ്റെ പ്രസക്തി ചൂണ്ടിക്കാട്ടുന്നത്.
  5. ലീഗിന്റ്റെ സമുന്നത നേതാവ് നെഞ്ചിൽ കൈവച്ച് പറഞ്ഞാൽ രാജി വയ്ക്കാമെന്ന് ജലീൽ വെല്ലുവിളിച്ചതിന് കാരണവും മറ്റൊന്നല്ല. അവരുടെ തലയും ജലീലിന്റ്റെ കക്ഷത്തിലാണന്ന് പകൽ പോലെ വ്യക്തം.
  6. ഇനിയാണ് ബാംഗ്ലൂരിലേക്ക് പോയ C-apt ന്റ്റെ വാഹനത്തിൽ, മലപ്പുറത്തും, തൊടുപുഴയിലുമെല്ലാം ഇറക്കിയ കെട്ടുകൾ എന്തായിരുന്നു എന്ന ചോദ്യം. ആയുധങ്ങളായിരുന്നോ, അതോ മയക്കുമരുന്നോ..? അതോ തീവ്രവാദ ആശയ പ്രചരണ ലഘുലേഖകളോ..?
    ഇതെല്ലാം എൻഐഎയുടെ റഡാറിലാണ്.
  7. ഇനി, ജലീലിനെ രാജി വയ്പ്പിക്കാൻ പിണറായിക്ക് സാധിക്കാത്തതിന് കാരണം കൂടി സംക്ഷിപ്തമായി പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കാം.

തീവ്രവാദ സംഘടനകൾക്ക് അവരുടേതായ ലക്ഷ്യങ്ങൾ ഉണ്ട്. അവരുടെ കേരളത്തിലെ സമുന്നതാണ് ഈ വിവാദ മന്ത്രി എന്നതിൽ അന്വേഷണ ഏജൻസിക്ക് ഏതാണ്ട് ഉറപ്പുണ്ട്. ബാക്കി കൂടി ഉറപ്പു വരുത്തുന്നതിന്റ്റ ചടങ്ങുകളാണ് നാം കണ്ടത്.

എന്നാൽ ഉദാത്തമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊക്കെ എന്നേ തിരസ്ക്കരിച്ച സംഘടനയ്ക്ക് പണസമാഹരണം മാത്രമാണ് ഇപ്പോൾ ലക്ഷ്യം. അടുത്ത ഇലക്ഷന് മുൻപ് കേരളത്തിലേക്ക് കൊണ്ടുവരാൻ 1,000 കോടി രൂപയാണത്രേ അവർ ലക്ഷ്യമിട്ടത്. അതിൽ കുറെ (300cr,) സ്വർണ്ണക്കടത്തു വഴി എത്തി. കൂട്ടു പിടിച്ചത് ഈ തീവ്രവാദികളേയും. അവർക്ക് അവരുടെ ലക്ഷ്യം. ഇവർക്ക് പണം മാത്രം ലക്ഷ്യം..!!

കൊണ്ടു വരുന്ന മുതല് വിറ്റ് വീതം വയ്പ്പാണ് പതിവ്. “പാർട്ടി” ഇതിലെ ആത്യന്തിക ഗുണഭോക്താവായതു കൊണ്ടാണ് അടി മുടി നേതാക്കൾ പിണറായിയേയും, ഈ സർക്കാരിനേയും കണ്ണും പൂട്ടി ന്യായീകരിക്കുന്നത്.

ഒപ്പം ഛോട്ടാ നേതാക്കൾക്ക് വരെ കാശും കിട്ടുന്നുണ്ട്. എന്നാൽ, തന്റ്റെ കമ്മീഷൻ ലഭിക്കാത്തതിൽ അരിശം പൂണ്ട ഒരുന്നതന്റ്റെ വിവാദ പുത്രൻ നടത്തിയ “ഒറ്റാ”ണ് ഈ സംഭവവികാസങ്ങളിലേക്ക് മിഴി തുറന്നത് ..!!! നേരത്തേ തന്നെ ഇതെല്ലാം ഏജൻസികൾ ശ്രദ്ധിച്ചിരുന്നു എന്ന് വേണം കരുതാൻ. പെട്ടെന്ന് തന്നെ അവർ രംഗത്തിറങ്ങിയത് അതിനാലാണ്.

ജലീൽ വല്ലാതെ പരിഭ്രമിക്കുന്നതിന് കാരണവും മതവികാരം ഇളക്കാൻ ശ്രമിക്കുന്നതിന് കാരണവും വേറൊന്നല്ല. അയാളുടെ രാജിയും, അറസ്റ്റും ഒഴിവാകണമെങ്കിൽ ഇനി അത്ഭുതം നടക്കണം, എന്നാണെന്റെ അനുമാനം.!!!

തത്ക്കാലം ഇവിടെ നിർത്തുന്നു..
“പിക്ചർ അഭീ ബഹുത്ത് ബാക്കി ഹേ ഭായ്”..!!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

https://m.facebook.com/story.php?story_fbid=10221537985190989&id=1592842242
https://m.facebook.com/story.php?story_fbid=10221537985190989&id=1592842242&sfnsn=wiwspwa&extid=E8ZkhWUARCacmps8
https://m.facebook.com/story.php?story_fbid=10221537985190989&id=1592842242

Related Articles

Latest Articles