Sunday, December 28, 2025

യുഡിഎഫ് വന്നാൽ, മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കിടുമോ?

ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഏതു പദവി നല്‍കിയാലും സന്തോഷത്തോടെ അംഗീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിലോ കോണ്‍ഗ്രസിലോ പ്രശ്നങ്ങളില്ല. യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ തീരുമാനിക്കൂ. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്ന ദൗത്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles