ദില്ലി: ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗം കടന്ന നാലംഗ ലഷ്കര്‍ ഭീകരസംഘത്തില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും ഒരു പാകിസ്ഥാന്‍ പൗരനും ഉള്‍പ്പെട്ട ലഷ്കര്‍ സംഘമാണ് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വിവരം ലഭിച്ചത്.
ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലും പിന്നീട് കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നാലംഗ ഭീകരസംഘത്തില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ സിറിയയില്‍ പരിശീലനം നേടിയ ലഷ്കര്‍ ഭീകരനാണ്.
ഹിന്ദുവേഷത്തിലാണ് ഭീകരര്‍ സഞ്ചരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. വ്യാപകമായ തെരച്ചിലാണ് ഭീകരര്‍ക്കായി തമിഴ്നാട്ടിലും കേരളത്തിലും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംസ്ഥാന പോലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…