Wednesday, October 7, 2026

ശ്രീലങ്കയില്‍ നിന്നുള്ള ലഷ്കര്‍ ഭീകരസംഘത്തില്‍ മലയാളിയും

ദില്ലി: ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗം കടന്ന നാലംഗ ലഷ്കര്‍ ഭീകരസംഘത്തില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. മൂന്ന് ശ്രീലങ്കന്‍ പൗരന്മാരും ഒരു പാകിസ്ഥാന്‍ പൗരനും ഉള്‍പ്പെട്ട ലഷ്കര്‍ സംഘമാണ് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് വിവരം ലഭിച്ചത്.

ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലും പിന്നീട് കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് നാലംഗ ഭീകരസംഘത്തില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ സിറിയയില്‍ പരിശീലനം നേടിയ ലഷ്കര്‍ ഭീകരനാണ്.

ഹിന്ദുവേഷത്തിലാണ് ഭീകരര്‍ സഞ്ചരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. വ്യാപകമായ തെരച്ചിലാണ് ഭീകരര്‍ക്കായി തമിഴ്നാട്ടിലും കേരളത്തിലും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംസ്ഥാന പോലീസിന് അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

Related Articles

Latest Articles