ISIS
കാസർകോട്: കേരളത്തിൽ നിന്നും ഭീകര സംഘടനകളിൽ ചേരാൻ പോകുന്നവരുടെ (Keralites In Yemen)എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസമാണ് മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രത്തിൽ വന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി എന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടത്.
ഇപ്പോഴിതാ യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തിയതായുള്ള ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കമുള്ളവരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചത്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹാഷിം എന്ന ഹാഷി(32) ഭാര്യ കോഴിക്കോട് കൊടിയത്തൂർ സ്വദേശിനി, ഇവരുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് തിരിച്ചയച്ചത്. ഹാഷിയുടെ വിവരങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ശേഖരിച്ചു വരികയാണ്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…