Friday, January 2, 2026

കെവിന്‍ കൊലക്കേസില്‍ നീനുവിനെ ഇന്ന് വിസ്തരിക്കും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിന്റെ വിസ്താരം ഇന്ന് നടക്കും. കെവിനെ കൊന്നത് ദുരഭിമാനം മൂലമാണെന്ന മൊഴി നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. കേസിലെ മുഖ്യ സാക്ഷിയായ അനീഷ് കെവിന്റേത് ദുരഭിമാനക്കൊല ആണെന്ന് മൊഴി നല്‍കിയിരുന്നു.

കെവിന്റെ കൊലപാതകത്തിന് കാരണം പോലീസിന്റെ വീഴ്ച ആണെന്ന മൊഴിയും നീനു നല്‍കിയേക്കും.
കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ ബന്ധുക്കളെയടക്കം ആറ് സാക്ഷികളെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.അതേസമയം, കെവിന്‍ വധക്കേസിലെ 28ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറിയിരുന്നു.

കെവിനെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെ അറിഞ്ഞിരുന്നെന്ന് മൊഴി നല്‍കിയ സാക്ഷിയാണ് അബിന്‍.ഈ മൊഴിയാണ് അബിന്‍ വിചാരണ സമയത്ത് മാറ്റിപ്പറഞ്ഞത്. പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് മൂലമെന്നും അബിന്‍ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles