Thursday, January 1, 2026

കെവിന്‍ വധക്കേസില്‍ വിധി അടുത്തമാസം 14ന്; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

നാടിനെ നടുക്കിയ കെവിന്‍ വധക്കേസില്‍ വിധി അടുത്തമാസം 14ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.മൂന്ന് മാസം നീണ്ട വിചാരണ പൂര്‍ത്തിയായി. നരഹത്യ ഉള്‍പ്പെടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.കേസില്‍ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം. പ്രണയവിവാഹത്തിന്‍റെ പേരില്‍ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കെവിന്‍റെ ഭാര്യാ സഹോദരന്‍ ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്.

Related Articles

Latest Articles