Categories: Kerala

കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസിലെ വിധി നാളെ: പ്രതീക്ഷയോടെ നീനുവും കെവിന്റെ പിതാവും

കോട്ടയം: കെവിന്‍ വധകൊലക്കേസില്‍ വിധി നാളെ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സി ജയചന്ദ്രന്‍ നാളെ രാവിലെ പത്ത് മണിക്ക് വിധി പറയും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.

കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ കൊല്ലം തെന്‍മല സ്വദേശി നീനുവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തിന്റെ പേരിലാണ് കൊല ചെയ്യപ്പെട്ടത്. 2018 മെയ് 27 ന് പുലര്‍ച്ചെ മാന്നാനത്തെ ബന്ധു വീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് 28-ാം തീയതി രാവിലെ 11ന് പുനലൂര്‍ ചാലിയേക്കര ആറിലാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘം കാറില്‍ വച്ച്‌ അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന് പിറ്റേദിവസം തന്നെ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ തമിഴ്‌നാട്ടില്‍ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഡാലോചന നടത്തിയത് നീനുവിന്റെ അച്ഛന്‍ ചാക്കോയാണ്.

പ്രതികള്‍ കെവിന്റെ വീടിന് സമീപം വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ മുഖ്യതെളിവായി. കെവിന്‍ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു. നീനു ഇയാളെ വിവാഹം കഴിക്കുന്നതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭവനഭേദനം തുടങ്ങി പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ തുടങ്ങിയത്.

B4 Admin

Recent Posts

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

16 minutes ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

37 minutes ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

49 minutes ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

13 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

13 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

14 hours ago