Saturday, January 3, 2026

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത് ദൃശ്യമായത്. ഇതേ തുടർന്ന് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

നാളെയാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി പട്യാലയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് പട്യാലയിലെ പാലങ്ങളിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് മായ്ക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. അതേസമയം, നേരത്തെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായി പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ജി 20 സമ്മേളനത്തിനു മുന്നോടിയായി ദില്ലിയിലെ മെട്രോ സ്‌റ്റേഷനുകളിലും സമാനമായ രീതിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Related Articles

Latest Articles